ലുലു ഹൈപ്പർ മാർക്കറ്റിൽ ‘റമദാൻ സൂക്ക്’ ഉദ്ഘാടനത്തിൽ ചാരിറ്റി ഗ്രൂപ്, ലുലു മാനേജ്മെന്റ്
പ്രതിനിധികൾ
കുവൈത്ത് സിറ്റി: വിലക്കുറവും പ്രത്യേക ഓഫറുകളുമായി റമദാൻ സ്പെഷൽ പ്രമോഷന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘റമദാൻ സൂക്ക്’ ആരംഭിച്ചു. അൽ ഖുറൈൻ ഔട്ട്ലെറ്റിൽ കുവൈത്തിലെ പ്രധാന ചാരിറ്റി ഗ്രൂപ്പുകളായ ഹ്യൂമാനിറ്റേറിയൻ റിലീഫ് സൊസൈറ്റി, നമാ ചാരിറ്റി, അൽനജാത്ത് ചാരിറ്റി എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ‘റമദാൻ സൂക്ക്’ ഉദ്ഘാടനം ചെയ്തു.
ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും പങ്കെടുത്തു. പ്രത്യേക ചാരിറ്റി ഗിഫ്റ്റ് കാർഡുകളും ഉദ്ഘാടന ചടങ്ങിൽ പുറത്തിറക്കി. റമദാനിൽ രാജ്യത്തുടനീളമുള്ള നിർധനരായ ആളുകൾക്ക് പ്രതിദിനം 400ലധികം ഇഫ്താർ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും.
നമാ ചാരിറ്റിക്ക് പ്രത്യേക ഇഫ്താർ ഭക്ഷണക്കിറ്റുകൾ നൽകുമെന്നും ലുലു മാനേജ്മെന്റ് അറിയിച്ചു. റമദാൻ പ്രമോഷന്റെ ഭാഗമായി എല്ലാ ഉൽപന്നങ്ങളും വിലക്കുറവിൽ ലഭിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ് ആൻഡ് ഫ്രോസൻ മാംസം, മത്സ്യം, ഭക്ഷ്യയിതര ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗിഫ്റ്റുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് അതിശയകരമായ ഓഫറുകളും പ്രത്യേക കിഴിവുകളും ലഭ്യമാണ്.
റമദാൻ പ്രമോഷന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയ പ്രദർശനം
പരമ്പരാഗത റമദാൻ ഭക്ഷ്യവസ്തുക്കളടങ്ങിയ 10 ദീനാറിന്റെ സ്റ്റാൻഡേഡ് കിറ്റ്, 15 ദീനാറിനുള്ള പ്രീമിയം കിറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സമഗ്രമായ ‘നക്സത്ന’, ‘നക്സത്ന പ്രീമിയം’ കിറ്റുകളുമുണ്ട്. കുവൈത്തിലെ ലുലുവിന്റെ എല്ലാ ഔട്ട് ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.
10, 25, 50 ദീനാറുകളുടെ ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കി. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഇത്തരം കാർഡുകൾ സമ്മാനിക്കാനാകും. മികച്ച നിലവാരവും ആകർഷകമായ ഓഫറുകളുമായി ‘ഈന്തപ്പഴ ഉത്സവം’ പ്രമോഷന്റെ പ്രത്യേകതയാണ്.
ആകർഷണീയമായ വിലയിൽ വീട്ടുപകരണങ്ങൾ, താങ്ങാവുന്ന വിലയിൽ വലിയ സ്ക്രീൻ ലഭിക്കുന്ന ‘ബിഗ് ടി.വി മജ്ലിസ്’ എന്നിവയും സ്വന്തമാക്കാം. പ്രമോഷന്റെ ഭാഗമായി പ്രത്യേക സ്റ്റാളുകളും നിർമിതികളും ഒരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ വ്യത്യസ്ത പരിപാടികളും കൂടുതൽ ഓഫറുകളും പ്രഖ്യാപിക്കുമെന്നും ലുലു മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.