Posted On
date_range Updated On
date_range റമദാൻ ക്വിസ് ഏഴ്, എട്ട്, ഒമ്പത് വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമം’ നടത്തുന്ന റമദാൻ ക്വിസ് മത്സരത്തിലെ ക്വിസ് നമ്പർ ഏഴ്, എട്ട്, ഒമ്പത് വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് ഏഴിൽ സാബിറ (50758565), ബി. രാധാകൃഷ്ണൻ (66015644) എന്നിവരും ക്വിസ് എട്ടിൽ സന്തോഷ് എം. ഫിലിപ് (99132438), മുഹമ്മദ് റഫീഖ് (55763576) എന്നിവരും ക്വിസ് ഒമ്പതിൽ റഷ ഖദീജ (66930536), മുഹമ്മദ് അഹ്സൻ (56543044) എന്നിവരും വിജയികളായി. ദിവസവും പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്. ദിവസവും രണ്ടുപേർ സമ്മാനാർഹരാവും. ഇതിന് പുറമെ മൂന്ന് മെഗാ വിജയികളെയും കണ്ടെത്തും. ഒാരോ ദിവസത്തെയും ചോദ്യങ്ങൾക്കുള്ള ഉത്തരം അതത് ദിവസം രാത്രി 10ന് മുമ്പ് അയക്കണം. madhyamamquiz@gmail.com എന്ന ഇ–മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. വിജയികളുടെ പേരുവിവരം ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. വിജയികളെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.