ഐ.​ഐ.​സി ‘അ​ഹ്‍ലൻ വ ​സ​ഹ്‍ല​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മ​ത്തി​ൽ മു​നീ​ർ ഹാ​ദി സം​സാ​രി​ക്കു​ന്നു 

റ​മ​ദാ​ൻ ജീ​വി​ത​വി​ശു​ദ്ധി കൈ​വ​രി​ക്കാ​ൻ ഏ​റ്റ​വും പ​ര്യാ​പ്ത​മാ​യ സ​മ​യം -മു​നീ​ർ ഹാ​ദി

ഐ.​ഐ.​സി ‘അ​ഹ്‍ലൻ വ ​സ​ഹ്‍ല​ൻ യാ ​റ​മ​ദാ​ൻ’ സ​ദ​സ്സ്

 കു​വൈ​ത്ത് സി​റ്റി: ജീ​വി​ത​വി​ശു​ദ്ധി കൈ​വ​രി​ക്കാ​ൻ ഏ​റ്റ​വും പ​ര്യാ​പ്ത​മാ​യ ദി​ന​രാ​ത്ര​ങ്ങ​ളാ​ണ് റ​മ​ദാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് യു​വ​പ​ണ്ഡി​ത​നും സൗ​ദി അ​റേ​ബ്യ​യി​ലെ ദാ​ഇ​യു​മാ​യ മു​നീ​ർ ഹാ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ കേ​ന്ദ്ര സ​മി​തി അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘അ​ഹ് ല​ൻ വ ​സ​ഹ്‍ല​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യ​ൽ​വാ​സി​യു​ടെ മ​തം നോ​ക്കി അ​വ​നെ സ​ഹാ​യി​ക്കാ​ന​ല്ല പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ച​ത്. മ​നു​ഷ്യ​ർ ഒ​രു സ​മൂ​ഹ​മാ​ണെ​ന്നു പ​ഠി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ ജാ​തീ​യ​ത​യു​ടെ​യും വം​ശീ​യ​ത​യു​ടേ​യും ച​ങ്ങ​ല​ക്കെ​ട്ടു​ക​ളെ ത​ക​ർ​ക്കു​ന്നു. മ​നു​ഷ്യ​രെ​ല്ലാം ഒ​രേ മാ​താ​പി​താ​ക്ക​ളു​ടെ സ​ന്ത​തി​ക​ളാ​ണെ​ന്നും ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ മ​നു​ഷ്യ​രും സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്നും പ​ഠി​പ്പി​ക്കു​ന്ന ദ​ർ​ശ​ന​മാ​ണ് ഇ​സ്‌​ലാ​മെ​ന്ന് മു​നീ​ർ ഹാ​ദി വി​ശ​ദീ​ക​രി​ച്ചു. ഐ.​ഐ.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് മ​ദ​നി, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് സ​ലീം സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം ന​ന്ദി​യും പ​റ​ഞ്ഞു. ഐ​മ​ൻ ഫൗ​സാ​ൻ ഖി​റാ​ത്ത് ന​ട​ത്തി.

Tags:    
News Summary - Ramadan is the most suitable time to achieve sanctity of life - Munir Hadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.