Posted On
date_range Updated On
date_range റെയ്ഡ് തുടരുന്നു: ആറ് ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി
കുവൈത്ത് സിറ്റി: കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള മുനിസിപ്പൽ പരിശോധന വീണ്ടും. കഴിഞ്ഞദിവസം ശുവൈഖിലെ ഭക്ഷ്യ ഇറക്കുമതി കമ്പനിയുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ കാലഹരണപ്പെട്ട ആറ് ടൺ ഭക്ഷ്യയുൽപന്നങ്ങൾ പിടികൂടി.
കാപിറ്റൽ മുനിസിപ്പൽ എമർജൻസി വിഭാഗമാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയത്. വിവിധതരം അച്ചാറുകളും ക്രീം ഉൽപന്നങ്ങളുമാണ് പിടികൂടിയതിൽ അധികവും. റമദാെൻറ മുന്നോടിയായുള്ള പരിശോധന വരും ദിവസങ്ങളിൽ ശക്തമായി തുടരുമെന്ന് അധികൃതർ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.