റാഗ്നോസ് ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ ഹണ്ടേഴ്സ് കുവൈത്ത് ടീം
കുവൈത്ത് സിറ്റി: റാഗ്നോസ് ക്രിക്കറ്റ് ടൂർണമെൻറ് അഞ്ചാമത് സീസൺ സമാപിച്ചു. മൂന്നുമാസമായി നടന്ന ടൂർണമെൻറിൽ കുവൈത്തിലെ 48 പ്രമുഖ ടീമുകൾ പങ്കെടുത്തു. ഫൈനലിൽ റെഡ് ആൻഡ് ബ്ലാക്കിനെ തകർത്താണ് ഹണ്ടേഴ്സ് കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെഡ് ആൻഡ് ബ്ലാക്ക് 16 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹണ്ടേഴ്സ് കുവൈത്ത് ഒരോവറും ഒരു പന്തും ബാക്കി നിർത്തി ആറ് വിക്കറ്റിന് വിജയിച്ചു.
ഫൈനലിലെ താരമായി 62 റൺസ് എടുത്ത ഹണ്ടേഴ്സിെൻറ സുമേഷ് ഭഗവതിനെ തെരഞ്ഞെടുത്തു. ചാമ്പ്യന്മാർക്കുള്ള കാഷ് പ്രൈസും ട്രോഫിയും അൽമുല്ല എക്സ്ചേഞ്ച് മാനേജർ ബെയ്സൽ, മാത്യു എന്നിവരിൽനിന്ന് ക്യാപ്റ്റൻ സിബിൻ ബാബുവും റണ്ണേഴ്സിനുള്ള കാഷ് പ്രൈസും ട്രോഫിയും ക്യാപ്റ്റൻ വൈശാഖ് രാജീവും ഏറ്റുവാങ്ങി.
ടൂർണമെൻറിലെ മികച്ച 10 ബാറ്റ്സ്മാന്മാർക്കും ബൗളർമാർക്കുമുള്ള അവാർഡുകൾ, പ്ലയർ റാങ്കിങ് അവാർഡ്, മികച്ച ഫീൽഡർ, കൂടുതൽ സിക്സറുകൾ ഫോറുകൾ, ഫൈനൽ മാൻ ഓഫ് ദി മാച്ച് എന്നീ സമ്മാനങ്ങൾ യഥാക്രമം സ്റ്റിബിൻ, രഞ്ജിത്, പ്രവീൺ, രജീഷ് ലാൽ, ഷാഫി, ഷഫീഖ്, നൗഫൽ, താഹ, താജു, സോജൻ, ജിജോ എന്നിവർ നൽകി. റാഗ്നോസ് മാനേജർ മൻസൂർ അലി, രക്ഷാധികാരി ജോസ്, പ്രസിഡൻറ് ഷഫീർ തേളപ്പുറത്ത് ചെയർമാൻ പി.സി. മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.