ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സൂം ആപ്പി​​െൻറ സഹായത്തോടെ കെ.ഐ.ജി ഫർവാനിയ ഏരിയ ഖുർആനിലെ സൂറത്തുൽ മആരിജ് ആസ്പദമാക്കി പാരായണ മത്സരം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ ഇഹ്‌സാൻ ഫിറോസ് ഹമീദ് ഒന്നാം സ്ഥാനവും ഫായിസ് മുഹമ്മദ് രണ്ടാം സ്ഥാനവും പി.ടി. ശിഹാബുദ്ദീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തിൽ നവാൽ ഫർഹിൻ ഒന്നാം സ്ഥാനവും നാജിയ രണ്ടാം സ്ഥാനവും നബാ നിമാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഏരിയ പ്രസിഡൻറ്​ സി.പി. നൈസാം, പ്രോഗ്രാം കൺവീനർ സി.കെ. നജീബ് എന്നിവർ നേതൃത്വം നൽകിയ മത്സരത്തിന് പി.ടി. ശാഫി സാങ്കേതിക സഹായങ്ങൾ നൽകി. അബ്​ദുൽ റസാഖ് നദ്​വി, അനീസ് അബ്​ദുൽ സലാം എന്നിവർ പാരായണ മത്സരങ്ങൾ നിയന്ത്രിച്ചു. 
റമദാനിലെ ഒന്നിടവിട്ട ദിവസങ്ങളിൽ അനീസ് അബ്​ദുൽ സലാം നടത്തിയ ഓൺലൈൻ ക്ലാസി​​െൻറ അടിസ്ഥാനത്തിലാണ്​ മത്സരങ്ങൾ സംഘടിപ്പിച്ചത്.

Tags:    
News Summary - qurhan-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.