ഖു​ർ​ആ​ൻ - വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന ഭാ​ഗ​മാ​യി ഐ.​ഐ.​സി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ഖു​ർ​ആ​ൻ - വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ ആ​ദ്യ ദി​വ​സം ഫൈ​സ​ൽ വ​ളാ​ഞ്ചേ​രി​യും, മി​ർ​സാ​ദ് അ​ലി സി.​വി​യും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്നും നാ​ട്ടി​ൽ​നി​ന്നും ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, ഒ​മാ​ൻ, ദു​ബൈ, തു​ർ​ക്കി​യ തു​ട​ങ്ങി വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ആ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ (കു​വൈ​ത്ത്) പ്ര​സി​ഡ​ന്‍റ് യൂ​നു​സ് സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, ട്ര​ഷ​റ​ർ അ​ന​സ് മു​ഹ​മ്മ​ദ്, ക്യു.​എ​ൽ.​എ​സ് സെ​ക്ര​ട്ട​റി നാ​സ​ർ മു​ട്ടി​ൽ, ബീ​ൻ​സീ​ർ പു​റ​ങ്ങ്, ആ​മി​ർ മാ​ത്തൂ​ർ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു. ഓ​രോ ദി​വ​സ​ത്തെ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും അ​വ​സാ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന വ്യ​ക്തി​ക്ക് ഗോ​ൾ​ഡ് കോ​യി​നും ല​ഭി​ക്കും. ദി​വ​സ​വും മ​ത്സ​ര ലി​ങ്ക് വാ​ട്സ് ആ​പ് മു​ഖേ​നെ അ​യ​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മ​ത്സ​ര ഗ്രൂ​പ്പി​ൽ ചേ​രാ​നും പാ​ഠ​ഭാ​ഗം ല​ഭി​ക്കാ​നും താ​ഴെ​യു​ള്ള ന​മ്പ​റി​ൽ മെ​സേ​ജ് അ​യ​ക്കു​ക +965 69054515, +965 66560439, +965 99060684.

Tags:    
News Summary - Qur'an - Light online quiz competition begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.