Posted On
date_range Updated On
date_range ഖുർആൻ പകർപ്പ് കത്തിക്കൽ വിദേശകാര്യ മന്ത്രി ഇറാൻ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല ജാബിർ അസ്സബാഹ്, ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയുമായി ഫോണിൽ സംസാരിച്ചു.
ഉഭയകക്ഷിബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ നവീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ പകർപ്പ് കത്തിക്കൽ, അവഹേളനം എന്നിവയുടെ ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾ, പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ മൂർത്തവും പ്രായോഗികവുമായ നടപടികൾ കൈക്കൊള്ളൽ, ഈ മാസം അവസാനം നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) യോഗം എന്നിവയും ചർച്ചാവിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.