കുവൈത്ത് സിറ്റി: വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് സർട്ടിഫിക്കറ്റുകളും നോക്കി കഴ ിഞ്ഞ മൂന്നു വർഷത്തിനിടെ 20,000 വിദേശികളെ തിരികെ അയച്ചതായി സാമ്പത്തിക കാര്യ മന്ത്രി മർയ ം അൽ അഖീൽ പറഞ്ഞു. അതത് തസ്തികകൾക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നതിനാലാണ് ഇത്രയും പേരുടെ വിസ പുതുക്കി നൽകാതിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര വകുപ്പും ചേർന്നാണ് യോഗ്യത വിലയിരുത്താൻ നടപടി സ്വീകരിക്കുന്നത്.
മാൻപവർ അതോറിറ്റിയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലെ 500ഒാളം പേരിൽ 194 വനിതകളെ സ്വന്തം നാടുകളിലേക്ക് അയക്കാൻ നടപടിയെടുത്തെന്നും
മനുഷ്യക്കടത്തിനെതിരായ കുവൈത്തിെൻറ നിലപാട് പ്രതിഫലിപ്പിക്കുന്നതാണ് അഭയകേന്ദ്രമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.