ഖത്തർ കായിക-യുവജന മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിനൊപ്പം
കുവൈത്ത് സിറ്റി: ഖത്തർ കായിക-യുവജന മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിനെ ആശുപത്രിയിൽ സന്ദർശിച്ചു.
ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന ശൈഖ് ഫഹദിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ശൈഖ് ആൽഥാനി ആശംസിച്ചു. കുവൈത്തും ഖത്തറും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സന്ദർനത്തിന് ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.