ഖ​ത്ത​ർ ലോകകപ്പിനായി പോകുന്ന പ്രത്യേക സുരക്ഷാ സേന

ഖത്തർ ലോകകപ്പ്: സുരക്ഷ ഒരുക്കാൻ കുവൈത്തിൽ നിന്നുള്ള സംഘം

കുവൈത്ത് സിറ്റി: ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കുവൈത്തിൽ നിന്നുള്ള പ്രത്യേക സംഘവും.ഖത്തർ സുരക്ഷ സേനയുടെ സഹായികളായി കുവൈത്തിൽനിന്നുള്ള പ്രത്യേക സേന പ്രവർത്തിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രത്യേക സുരക്ഷ സേനയുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ അരീഫാൻ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ വഹാബ് അൽ യാഖൂത്ത്, പ്രൈവറ്റ് സെക്യൂരിറ്റി ആൻഡ് കറക്ഷനൽ സ്ഥാപനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫാ അൽ മുല്ല എന്നിവർ ഖത്തറിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സേനയുമായി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Qatar World Cup: Team from Kuwait to give security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.