പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി : അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ  കൂ​ടു​ത​ൽ കു​വൈ​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്​ കു​വൈ​ത്തി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. 
ദു​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള മി​ഡി​ലീ​സ്​​റ്റ്​ ഇ​ക്ക​ണോ​മി​ക്​ ഡൈ​ജ​സ്​​റ്റ്​ ആ​ണ്​ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലാ​കെ 185 ശ​ത​കോ​ടി ഡോ​ള​റി​​െൻറ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യു​ണ്ട്. ഇ​തി​​െൻറ മൂ​ന്നി​ൽ ര​ണ്ടു​ ഭാ​ഗ​ത്തോ​ളം ആ​സൂ​ത്ര​ണ ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. 

അ​ഞ്ചോ ആ​റോ വ​ർ​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കു​മെ​ന്ന്​ ക​രു​തു​ന്ന​വ​യാ​ണി​വ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​മു​ള്ള വി​ക​സ​ന​ പ​ദ്ധ​തി​ക​ൾ ഇ​ര​ട്ടി​യാ​യി. 
എ​ണ്ണ വ​രു​മാ​ന​ത്തി​ൽ ഇ​ടി​വു​വ​ന്ന​തി​നെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​റു​ക​ൾ പൊ​തു​ചെ​ല​വ്​ കു​റ​ച്ച്​ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്​ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ലാ​യി തേ​ടു​ന്നു​വെ​ന്നാ​ണ്​ ഇ​തി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​വു​ന്ന​ത്. 44.4 ശ​ത​കോ​ടി ഡോ​ള​റി​​െൻറ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​ക​ളാ​ണ്​ കു​വൈ​ത്തി​ലു​ള്ള​ത്.

36 ശ​ത​കോ​ടി ഡോ​ള​റു​മാ​യി ലി​ബി​യ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. 27.6 ശ​ത​കോ​ടി ഡോ​ള​റി​​െൻറ പി.​പി.​പി പ​ദ്ധ​തി​യു​മാ​യി യു.​എ.​ഇ​യാ​ണ്​ മൂ​ന്നാ​മ​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ 17.5 ശ​ത​കോ​ടി ഡോ​ള​റി​​െൻറ പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യാ​ണു​ള്ള​ത്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ മാ​ത്ര​മ​ല്ല, നി​ർ​വ​ഹ​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും ​സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന സ്ഥി​തി​യു​ണ്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇൗ ​പ്ര​വ​ണ​ത വ​ർ​ധി​ക്കാ​നാ​ണി​ട. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന രം​ഗ​ത്തു​ൾ​പ്പെ​ടെ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കു​മെ​ന്ന്​ കു​വൈ​ത്ത്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ അ​ടു​ത്തി​ടെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - projects-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.