അ​ൽ മ​ബ്റൂ​ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ക​മ്പ​നി​യു​ടെ പു​തി​യ പ്രൊ​ഡ​ക്ട് പു​റ​ത്തി​റ​ക്കു​ന്നു

പ്രൊ​ഡ​ക്ട് ലോ​ഞ്ചി​ങും ഇ​ഫ്താ​ർ മീ​റ്റും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഹോ​ൾ​സെ​യി​ൽ ഫൂ​ഡ് മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി​യാ​യ അ​ൽ മ​ബ്റൂ​ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ക​മ്പ​നി​യു​ടെ പു​തി​യ പ്രൊ​ഡ​ക്ട് ലോ​ഞ്ചി​ങും ഇ​ഫ്താ​ർ മീ​റ്റും അ​ബ്ബാ​സി​യ കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ഹാ​റൂ​ൺ റ​ഷീ​ദ്, സു​ലൈ​മാ​ൻ മാ​ർ​ളി, ഹ​ക്കീം അ​ബ്ദു​ല്ല വ​ലി​യ വ​ള​പ്പി​ൽ, അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​രും കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. റ​സ്റ്റാ​റ​ന്റു​ക​ൾ​ക്കും ​ഗ്രോ​സ​റി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ വ​യ​നാ​ട​ൻ കൈ​മ റൈ​സ്, ജീ​ര​ക​ശാ​ല റൈ​സ്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ന​ട്സ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ മു​ത​ലാ​യ​വ ക​മ്പ​നി​യു​ടെ പു​തി​യ പ്രീ​മി​യം ബ്രാ​ൻ​ഡാ​യ ഫി​ർ​ദൗ​സ് എ​ന്ന പേ​രി​ൽ ഹോ​ൾ​സെ​യി​ൽ നി​ര​ക്കി​ൽ ല​ഭി​ക്കും. ശു​വൈ​ഖ്, ഫ​ഹാ​ഹീ​ൽ, ജ​ഹ്റ, മു​ബാ​റ​കി​യ ഔ​ട് ലെ​റ്റു​ക​ളി​ൽ ഇ​വ ല​ഭ്യ​മാ​ണെ​ന്ന് ക​മ്പ​നി ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ സു​ലൈ​മാ​ൻ മാ​ർ​ളി അ​റി​യി​ച്ചു.

Tags:    
News Summary - product launching and iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.