മദ്റസ പൊതുപരീക്ഷ: ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കെ.ഐ.ജി ഫർവാനിയ ഏരിയ ആദരിച്ചു

കെ.ഐ.ജി ഫർവാനിയ ഏരിയ അനുമോദന ചടങ്ങിൽ

വിദ്യാർഥികൾ

 

കുവൈത്ത് സിറ്റി: കേരള മദ്റസ എഡുക്കേഷൻ ബോർഡ് നടത്തിയ ഏഴാം തരം പ്രൈമറി പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയയിലെ വിദ്യാർത്ഥികളെ കെ.ഐ.ജി ഫർവാനിയ ഏരിയ ആദരിച്ചു.

ഫർവാനിയ തക്കാര റസ്റ്റ്റോറന്റിൽ നടന്ന ചടങ്ങ് കെ.​​ഐ.ജി ക്രേന്ദ വിദ്യാഭ്യാസ ആക്ടിംഗ് കൺവീനർ പി.ടി.ഷാഫി ഉദ്ഘാടനം ചെയ്തു. കെ.​​ഐ.ജി ഏരിയ പ്രസിഡൻ്റെ ഹഫീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹഷീബ് സ്വാഗതവും സി.പി.ഷാഹിദ് നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിനി നവാൽ ഫർഹീൻ മുഖ്യാതിഥിയായി. മദ്റസ പ്രിൻസിപ്പൽ റസീന മുഹ്‌യുദ്ധീൻ, പി.ടി.എ പ്രസിഡൻ്റ് ഇളയത് ഇടവ എന്നിവർ ആശംസകൾ നേർന്നു.


Tags:    
News Summary - Primary public examination winners honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.