പ്രവാസി വെൽഫെയർ സാൽമിയ യൂണിറ്റ് സമ്മേളനത്തിൽ അബ്ദുൽ വാഹിദ് മാസ്റ്റർ സംസാരിക്കുന്നു

പ്രവാസി വെൽഫെയർ സാൽമിയ യൂണിറ്റ് സമ്മേളനം

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂണിറ്റ് സമ്മേളനം സെൻട്രൽ ഹാളിൽ നടന്നു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ മാള അധ്യക്ഷത വഹിച്ചു. സി.ജെ.പി ഉദയവും വിജയവും' എന്ന തലക്കെട്ടിൽ അബ്ദുൽ വാഹിദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സി.ജെ.പിയുടെ ടീം വർക്കും നിശ്ചയ ദാർഢ്യവും സമരത്തോട് അടിയറവു പറയാൻ സർക്കാറിനെ നിർബന്ധമാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓപ്പൺ ചർച്ചയിൽ സലാം ഒലക്കോട്, ഷെഫീഖ് അബ്ദുൽ സലാം, അബ്ദുൽ ശുക്കൂർ വണ്ടൂർ, നാസർ മടപള്ളി എന്നിവർ സംസാരിച്ചു. നോർക്ക സെൽ പ്രാധാന്യവും അതിന്റെ ഗുണങ്ങളും റിഷ്ദിൻ അമീർ വിവരിച്ചു. ഫൈസൽ ബാബു, ശ്രീദേവി എന്നിവർ ഗാനങ്ങൾ ആലപിച്ചു. യൂണിറ്റ് സോഷ്യൽ അഫയേഴ്‌സ് വകുപ്പ് കൺവീനർ അബ്ദുൽ ഷുക്കൂർ വണ്ടൂർ സി.ജെ.പി - നീറ്റ് ക്രമക്കേട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ നാസർ മടപ്പള്ളി സ്വാഗതവും ഷുക്കൂർ വണ്ടൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Pravasi Welfare Salmiya Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.