പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് സമ്മേളനത്തിൽ അബ്ദുൽ എം.കെ.ഗഫൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ എം.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. 'വേടന്റെ പാട്ടും രാഷ്ട്രീയവും' എന്ന വിഷയത്തിൽ ചർച്ച സംഗമം നടന്നു.
അനിയൻകുഞ്ഞ് പാപ്പച്ചൻ, ഹുസ്ന കലാം, കെ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. നസീം കൊച്ചന്നൂർ, എം.എ.ഷമീർ എന്നിവർ സംസാരിച്ചു. കെ.വി.ഫവാസ് മോഡറേറ്ററായി വേടന്റെ പാട്ടുകൾ ക്രോഡീകരിച്ചു കൊണ്ടുള്ള വിഡിയോ പ്രദർശനവും നടന്നു. യൂനിറ്റ് വൈസ് പ്രസിഡന്റ് ഐ.കെ. ഗഫൂർ പഠന ക്ലാസ് നടത്തി. പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റഫീഖ് ബാബുവിനെയും കേന്ദ്ര ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിച്ചു. നോർക്കയുടെയും, കേരള പ്രവാസി ക്ഷേമനിധിയുടെയും, പ്രവാസി വെൽഫെയർ സഞ്ചയിക പദ്ധതിയുടെയും കൗണ്ടറുകളും ഒരുക്കി. ഗായകരായ വി.എസ്. നജീബ്, ജീവ ജിഗ്ഗു സദാശിവൻ, പ്രീത മുത്തു പറമ്പിൽ എന്നിവരുടെ ഇശൽ വിരുന്നും നടന്നു.
പ്രവാസി വെൽഫെയർ കുവൈത്ത് സമ്മേളനത്തിൽ അംഗങ്ങൾ
യൂനിറ്റ് സെക്രട്ടറി ഉസാമ അബ്ദുൾ റസാക്ക് സ്വാഗതവും ട്രഷറർ ഹാരിസ് ഹസ്സൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ വി.കെ. മുജീബ്, കെ.ടി. ഇസ്മായിൽ , ഷീബ ബാബു, സെമിയത്ത് യൂനുസ്, മുനീർ, അഹ്മദ് സാദത്ത്, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.