പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് ഈദ്- ഇഫ്താർ സംഗമത്തിൽ ഇസ്മയിൽ വള്ളിയോത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് ഈദ്- ഇഫ്താർ സംഗമം മങ്കഫ് ഡിലൈറ്റ്സ് ഹാളിൽ നടന്നു. ജനറൽ കൺവീനർ ബൈജു കിളിമാനൂർ അധ്യക്ഷത വഹിച്ചു.
കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ഫഹീൽ മേഖല സെക്രട്ടറി ഇസ്മയിൽ വള്ളിയോത്ത് പ്രഭാഷണം നടത്തി. റമദാൻ നാളുകളിൽ അനുവർത്തിക്കുന്ന സാഹോദര്യം മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തും ഊർജവും പ്രദാനം ചെയ്യുന്ന ഉൾപ്രേരകങ്ങളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സക്കീർ പുത്തൻപാലം, പ്രതീക്ഷ രക്ഷാധികാരി മനോജ് കോന്നി, ആക്ടിങ് പ്രസിഡന്റ് ബിജു വായ്പുർ, ജനറൽ സെക്രട്ടറി ജ്യോതി പാർവതി എന്നിവർ ആശംസ നേർന്നു. പ്രതീക്ഷ ഫാഹീൽ യൂനിറ്റ് സെക്രട്ടറി രാജി സുജിത്ത് സ്വാഗതവും ട്രഷറർ ബിനോയി ബാബു നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തക ശാന്തി സജിയെ മെമന്റോ നൽകി ആദരിച്ചു. പ്രതീക്ഷ അംഗമായ സുനിലിന് ചികിത്സസഹായവും കൈമാറി. പ്രതീക്ഷ കുവൈത്തിന്റെ വിവിധ യൂനിറ്റുകളിൽ നിന്ന് 200 പരം പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.