ഗിരീഷ് ഗോവിന്ദൻ ശൈലജ രാജ്‌കുമാർ ജോൺസൻ
സംഘടനയുടെ പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് മംഗഫ്, ഫാഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മങ്കാഫിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടന ട്രഷറർ വിജോ പാലക്കളത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. ഷൈലജ രാജ്‌കുമാർ സ്വാഗതവും ജോൺസൺ വെട്ടുകാട് നന്ദിയും പറഞ്ഞു. സംഘടനയുടെ പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ: ഗിരീഷ് ഗോവിന്ദൻ (കൺവീനർ), ശൈലജ രാജ്‌കുമാർ (സെക്രട്ടറി), ജോൺസൻ വെട്ടുകാട് (ട്രഷറർ), കുമാരി ഷാജി (ജോ. കൺവീനർ), വസന്ത കുമാരി (ജോ.സെക്രട്ടറി), ടിറ്റോ ജോർജ് (ജോ. ട്രഷറർ), നന്ദൻ (സെൻട്രൽ കമ്മിറ്റി പ്രധിനിധി), ജയേഷ് (ചാരിറ്റി കൺവീനർ), പ്രീത ഹരി (വനിതാ കോർഡിനേറ്റർ), പി.സി.കോശി, അർച്ചന, റിയാസ്, ആശ (എക്സിക്യൂട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.