മെഡക്സ് മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് ആരോഗ്യ സർവേ ചോദ്യാവലി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോവിഡാനന്തര ആരോഗ്യാവസ്ഥയും ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും എന്ന വിഷയത്തിൽ സർവേ നടത്താനൊരുങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്തെ അഞ്ച് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കും.
ഒരു മാസം കൊണ്ട് ശേഖരിക്കുന്ന വിവരങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനത്തിന് വിധേയമാക്കി സർവേ ഫലം ആരോഗ്യ മന്ത്രാലയത്തിനും പിന്നീട് പൊതുജനങ്ങൾക്കും സമർപ്പിക്കുമെന്ന് മെഡക്സ് മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിന് 21 ചോദ്യങ്ങളുള്ള ചോദ്യാവലി തയാറാക്കിയിട്ടുണ്ട്.
വിവരങ്ങൾ നൽകിയവരുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുമെന്നും സർവേക്ക് അനുമതി നൽകിയ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും മെഡക്സ് ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി പറഞ്ഞു.
മെഡക്സ് ജനറൽ മാനേജർ ഇംതിയാസ് അഹ്മദ് മെഡിക്കൽ ഡയറക്ടർ ഡോ. അഹ്മദ് ഹംദി സലാഹ്, അസി. ഡയറക്ടർ ഡോ. റഷീദ് ജോൺസൺ, സ്പോൺസർ ജാസിം മുഹമ്മദ് അലൂഷ് അൽ അസ്മി, പബ്ലിക് റിലേഷൻസ് മാനേജർ ഹാമിദ് ഹറബ് അൽ ഉതൈബി, ഓപറേഷൻസ് ഹെഡ് ജുനൈസ് കോയിമ്മ, പി.എ. ജിൻസി അജു, മാർക്കറ്റിങ് മാനേജർ ലാമ ഇബ്രാഹിം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ നഴ്സിങ് സൂപ്രണ്ട് അഖീഫ് ലാൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.