കുവൈത്ത് സിറ്റി: വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി പ്രവചനം. കാലാവസ്ഥ കേന്ദ്രത്തിലെ പ്രമുഖ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വെള്ളിയാഴ്ച മണിക്കൂറിൽ 25-മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ വടക്കു-പടിഞ്ഞാറൻ കാറ്റടിക്കാനാണ് സാധ്യത. കാറ്റിെൻറ ശക്തിയിൽ തുറസ്സായ സ്ഥലങ്ങളിലും മരുപ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരും. ശനിയാഴ്ച കാറ്റിെൻറ ശക്തി മണിക്കൂറിൽ 20--50 എന്ന നിലയിലേക്ക് കുറയും.
വെള്ളിയാഴ്ച പകലിലെ കൂടിയ ചൂട് 34- -36 ഡിഗ്രിയും ശനിയാഴ്ച 23--25 ഡിഗ്രിയുമായിരിക്കും. കാറ്റിെൻറ ശക്തിയിൽ തിരമാലകൾ മൂന്നുമുതൽ ആറ് അടിവരെ ഉയരാൻ ഇടയുണ്ടെന്നും കടലിൽ പോകുന്നവർ ജാഗ്രത കൈക്കൊള്ളണമെന്നും അൽ ഖറാവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.