കുവൈത്ത് സിറ്റി: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഉമരിയ മൃഗശാല നവീകരിക്കാൻ പദ്ധതി. സൗകര്യം വർധിപ്പിക്കാനും മൃഗങ്ങളെ വൈവിധ്യവത്കരിക്കാനും പഠനം നടത്തും. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ ഡയറക്ടർ നാസർ തഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൂട്ടിക്കിടക്കുന്ന മൃഗശാല ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അൽഅത്ബിയുമായി അൽ ഉമരിയ പ്രദേശത്തെ മൃഗശാലയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് തഖി പ്രഖ്യാപനം നടത്തിയത്. മൃഗശാലയുടെ പുനരുജ്ജീവന സാധ്യതകൾ തേടിയായിരുന്നു സന്ദർശനം.
വിദേശത്തുനിന്ന് കൂടുതൽ മൃഗങ്ങളെയും മറ്റു ജന്തുക്കളെയും കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. കുവൈത്തിലെ കടുത്ത ചൂടും കൊടും തണുപ്പും ജന്തുക്കൾക്ക് ഭീഷണിയാണ്. ഇത് കണക്കിലെടുത്ത് കൂടുകളിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്. സന്ദർശകർക്കാവശ്യമായ സുരക്ഷ സംവിധാനങ്ങളും പാര്‍ക്കില്‍ കുടുംബങ്ങള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാനുള്ള സൗകര്യങ്ങളും വിപുലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.