കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഫൈസർ വാക്​സിനേഷൻ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കൂ​ടു​ത​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫൈ​സ​ർ വാ​ക്​​സി​നേ​ഷ​ന്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.

കാ​പി​റ്റ​ൽ ഹെ​ൽ​ത്ത്​​ ഡി​സ്​​ട്രി​ക്​​ടി​ൽ അ​ൽ ശാ​ബി​ലെ മു​സാ​അ​ദ്​ ഹ​മ​ദ്​ അ​ൽ സാ​ലി​ഹ്​ ഹെ​ൽ​ത്ത്​​ സെൻറ​ർ, ശാ​മി​യ​യി​ലെ ശൈ​ഖ ഫ​ത്തൂ​ഹ്​ സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ്​ ഹെ​ൽ​ത്ത്​​ സെൻറ​ർ, നു​സ്​​ഹ​യി​ലെ ശൈ​ഖ ഹ​സ​ൻ അ​ൽ ഇ​ബ്​​റാ​ഹിം ഹെ​ൽ​ത്ത്​​ സെൻറ​ർ, ഹ​വ​ല്ലി ഹെ​ൽ​ത്ത്​​​ ഡി​സ്​​ട്രി​ക്​​ടി​ൽ സ​ൽ​വ അ​ൽ സി​ദ്ദീ​ഖ്​ ഹെ​ൽ​ത്ത്​​ സെൻറ​ർ, ജാ​ബി​രി​യ മ​ഹ്​​മൂ​ദ്​ ഹൈ​ദ​ർ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ഹെ​ൽ​ത്ത്​​ സെൻറ​ർ, സാ​ൽ​മി​യ ശൈ​ഖ്​ നാ​സ​ർ സൗ​ദ്​ അ​സ്സ​ബാ​ഹ്​ സെൻറ​ർ, ഫ​ർ​വാ​നി​യ ഹെ​ൽ​ത്ത്​​ ഡി​സ്​​ട്രി​ക്​​ടി​ലെ ന​ഹ്​​ദ, ഒ​മ​രി​യ, സ​തേ​ൺ ഖൈ​താ​ൻ, ഫി​ർ​ദൗ​സ്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ, അ​ഹ്​​മ​ദി ഹെ​ൽ​ത്ത്​​ ഡി​സ്​​ട്രി​ക്​​ടി​ൽ മ​സാ​യീ​ൽ, ഇൗ​സ്​​റ്റ്​ അ​ഹ്​​മ​ദി, മം​ഗ​ഫ്, ഫി​ൻ​താ​സ്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ, ജ​ഹ്​​റ ഹെ​ൽ​ത്ത്​​ ഡി​സ്​​ട്രി​ക്​​ടി​ൽ അ​ൽ ന​സീം, ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ്, അ​ൽ ന​ഇൗം ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ എ​ന്നി​വ​യി​ലാ​ണ് വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​ ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കു​ക. 

Tags:    
News Summary - Pfizer vaccination at more primary health centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.