ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ന​ന്മ​ക​ൾ കൊ​യ്തെ​ടു​ക്കു​ന്ന​വ​രാ​യി മാ​റു​ക -പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി

കു​വൈ​ത്ത് സി​റ്റി: ന​ന്മ​ക​ൾ വി​ത​ച്ച് ന​ന്മ​ക​ൾ കൊ​യ്തെ​ടു​ക്കു​ന്ന​വ​രാ​യി മാ​റു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടും മ​ത​ത്തോ​ടും ന​മ്മു​ടെ ധ​ർ​മം യ​ഥാ​ർ​ഥ​ത്തി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​തെന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി. ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മി​അ്റാ​ജ് സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ത്തി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ദ​അ​വാ സെ​ക്ര​ട്ട​റി അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്റ് അ​ഹ​മ​ദ് സ​ഖാ​ഫി കാ​വ​ന്നൂ​ർ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും പ​റ​ഞ്ഞു. അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നാ​ഷ​ന​ൽ ദ​അ​വാ സെ​ക്ര​ട്ട​റി അ​ബൂ​മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഘ​ട​കം പ്ര​ഖ്യാ​പി​ച്ച ‘സ്നേ​ഹ​കേ​ര​ളം’ കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ന​ട​ത്തി​യ ‘ഇ​ല​ൽ ഖു​ലൂ​ബ്’ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി വി​ജ​യ​മാ​ക്കി​യ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു. തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ർ​ക്കി എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ദു​രി​ത ബാ​ധി​ത​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ഐ.​സി.​എ​ഫ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ച​ട​ങ്ങി​ൽ ന​ട​ന്നു.

Tags:    
News Summary - Perod abdurahman saqafi Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.