കുവൈത്ത് സിറ്റി: കുവൈത്തിൽ 16 വയസ്സിന് മുകളിലുള്ളവർ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം സെപ്റ്റംബറോടെ ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക കുത്തിവെപ്പ് കാമ്പയിൻ ആരംഭിക്കുന്നുണ്ട്.
ഇതോടനുബന്ധിച്ചാണ് 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കിയത്. സ്വകാര്യ സ്കൂളുകളിലെ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രാലയം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുൽ മൊഹസിന്‍ അൽ ഹുവൈല പറഞ്ഞു.
ഇവരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തും. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് വിദ്യാഭ്യാസ ജീവനക്കാരുടെ വാക്സിനേഷന് ദൗത്യം ഏകോപിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.