കുവൈത്ത് സിറ്റി: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മയെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഇഫ്താർ സംഗമം ഫെബ്രവരി 20ന് അബ്ബാസിയ അസ്പിയർ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ഇഫ്താറോടനുബന്ധിച്ച് അൽ നാഹിൽ ക്ലിനിക്കിലെ ജനറൽ പ്രാക്ടീഷനായ ഡോ. നഫീസ നാസ്നീൻ ‘നോമ്പും ആരോഗ്യവും’ എന്ന വിഷയത്തിൽ ക്ലാസെടുക്കും. വൈകീട്ട് 3.30 മുതൽ ശിഫ അൽ ജസീറ ക്ലിനിക്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പ്രാഥമിക ആരോഗ്യ പരിശോധയും ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധമായ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ മുസ്തഫ മുന്ന സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അശ്റഫ് പി അധ്യക്ഷതവഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ യു. അശ്റഫ് ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി ജറീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.