കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഇഫ്താർ സംഗമം മാർച്ച് 15 ന് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇഫ്താർ സംഗമം നടത്തിപ്പിനായി ആർ.വി. സിദ്ദീഖ് കൺവീനറായും, മുഹമ്മദ് ഹാഷിം, അൻവർ ജലീബ് എന്നിവർ ജോയിന്റ് കൺവീനർമാരുമായി സ്വാഗത സംഘം രൂപവത്കരിച്ചു.
എക്സ്ക്യൂട്ടിവ് യോഗം ജനസേവന വിഭാഗം കൺവീനർ നാസർ ടി.ടി. ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അഷ്റഫ് സ്വാഗതവും, സെക്രട്ടറി പി.പി. ജെരീഷ് നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 97883504, 66517138, 65062025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.