Posted On
date_range Updated On
date_range പി.സി.ഡബ്ല്യു.എഫ് ഈദ് സംഗമം
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ബലിപെരുന്നാൾ ദിനത്തിൽ ‘ഈദ് സ്നേഹ സംഗമം- 2025’ സംഘടിപ്പിക്കും. കുവൈത്ത് സിറ്റി മാലിയ കടൽതീരത്താണ് സംഗമം. പ്രവാസ ജീവിതത്തിനിടയിൽ പരസ്പരം കാണാനും സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കാനുമുള്ള സന്ദർഭങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും കുടുംബ സമേതം സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വിവിധ ഗെയിമുകൾ, പാട്ട്, ഡാൻസുകൾ, ഭക്ഷണം എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 94912171,65936818.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.