അബ്ബാസിയ: പത്തനംതിട്ട ജില്ല അസോസിയേഷൻ ഒാണാഘോഷം ‘ശ്രാവണ പൗർണമി’ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വേദിയിൽ തിരുവാതിരയും വഞ്ചി പ്പാട്ടും അരങ്ങേറി. വൈസ് പ്രസിഡൻറ് പി.ടി. ശമുവേൽകുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഉമ്മന്‍ ജോർജിെൻറ സന്ദേശം സീനിയര്‍ ഉപദേശക സമിതി അംഗം ഗീതാകൃഷ്ണന്‍ വായിച്ചു.
എൻ. അജിത്ത് കുമാർ, ലോക കേരളസഭാംഗം ബാബു ഫ്രാന്‍സീസ്, വര്‍ഗീസ് പുതുകുളങ്ങര, ജോര്‍ജ് എബ്രഹാം, സത്താര്‍ കുന്നില്‍, ചാള്‍സ് പി. ജോർജ്, ആനി ബിനു, കലൈവാണി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മാര്ട്ടിന് മാത്യു സ്വാഗതവും വൈസ് പ്രസിഡൻറ് ബെന്നി പത്തനംതിട്ട നന്ദിയും പറഞ്ഞു. സ്മരണിക പ്രകാശനം ലെത്തി കോന്നി, സജി കല്ലേലി എന്നിവര്‍ പി.പി. നാരായണനു നല്കി നിര്‍വഹിച്ചു.
ചലച്ചിത്ര പിന്നണിഗായകൻ രാകേഷ് ബ്രഹ്മാനന്ദന്, ഗായകരായ സുമേഷ് കുമാര്‍ മല്ലപ്പള്ളി, (മഴവില്‍ മനോരമ റിയാലിറ്റി ഷോ ഫെയിം), ശ്രീനന്ദിനി (ബഹ്ൈറന്‍), ശ്രുതി ശ്രീജിത്ത്, അന്‍വര്‍ സാരംഗ്, അമൃത ടി.വി. സൂപ്പര്‍ ഡ്യൂപ് വിജയി ജയപ്രകാശ് നെടുമങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. കുവൈത്തിലെ വിവിധ സ്കൂളുകളില്‍നിന്നായി എത്തിയ നൂറോളം കുരുന്നു കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ചിത്രരചനാ മത്സരം നടന്നു. വനിതാപ്രവർത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയ പൂക്കളവും ഗ്രൂപ് ഡാന്‍സും ആകർഷകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.