Representational Image
Posted On
date_range Updated On
date_range കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരൻ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ യാത്രക്കാരനാണ് മരിച്ചത്. വിമാനത്താവള ട്രാൻസിറ്റ് ഏരിയയിലാണ് സംഭവം. മൃതദേഹം കൂടുതൽ പരിശോധനക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. സെപ്റ്റംബറിൽ നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ടെര്‍മിനല്‍ നാലില്‍ എത്തിയ ബംഗ്ലാദേശി സ്വദേശിയാണ് അന്ന് മരിച്ചത്. അതിന് ഏതാനും ദിവസം മുമ്പ് സമാനരീതിയില്‍ സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാകിസ്താൻ യുവതിയും ടെർമിനൽ ഒന്നില്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.