കുവൈത്ത് സിറ്റി: പ്രമാദമായ പാർലമെൻറ് കൈയേറ്റവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവർക്ക് പൊതുമാപ്പ് നൽകണമെന്നാവശ്യപ്പെട്ട് കരട് നിർദേശം. സ്വകാര്യ പത്രവുമായുള്ള അഭിമുഖത്തിൽ പാർലമെൻറിലെ മനുഷ്യാവകാശ സമിതി മേധാവി ഡോ. ആദിൽ അൽ ദംഹിയാണ് മറ്റ് എം.പിമാരുമായി ചേർന്ന് കരടുനിർദേശം സമർപ്പിക്കുമെന്ന് അറിയിച്ചത്.
അഴിമതിയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ സ്വതന്ത്രരായി നടക്കുകയും അതിനെതിരെ ശബ്ദിക്കുന്നവർ തടവിലടക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാനും ഭരണഘടനപരമായ ബാധ്യത നിർവഹിക്കാനും പാർലമെൻറിന് അവകാശമുണ്ട്. വിഷയത്തിൽ ജനങ്ങളുടെ പൊതു അഭിപ്രായവുംകൂടി കണക്കിലെടുത്ത് ഭരണഘടനയുടെ 75ാം ഖണ്ഡികയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് മാപ്പ് നൽകുകയാണ് വേണ്ടതെന്ന് ദംഹി അഭിപ്രായപ്പെട്ടു.
സർക്കാറിെൻറയും പാർലമെൻറിെൻറയും അനുമതിയോടെയുള്ള നിയമനിർമാണവും അമീറിെൻറ അംഗീകാരവും ഇതിനാവശ്യമാണ്. പാർലമെൻറ് കൈയേറ്റവുമായി ബന്ധപ്പെട്ട് രണ്ട് സിറ്റിങ് എം.പിമാരുൾപ്പെടെ തടവിൽ കഴിയുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശസമിതിയുടെ ഇടപെടൽ.
മറ്റ് കുറ്റകൃത്യങ്ങളെപ്പോലെ ഇതിനെ കാണേണ്ടതില്ലെന്നും രാജ്യ നന്മയുദ്ദേശിച്ച് നടത്തിയ പ്രതിഷേധത്തിെൻറ അനുബന്ധമായി സംഭവിച്ചതാണെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.