കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ബോണസ്​: കുവൈത്ത്​ പാർലമെൻറ്​ അംഗീകരിച്ചു

കുവൈത്ത്​ സിറ്റി: കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ബോണസ്​ നൽകുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറ്​ അംഗീകരിച്ചു. ബോണസ്​​ അർഹരായവർക്ക്​ തന്നെ ലഭിക്കുന്നുവെന്ന്​ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ്​ ബിൽ. ഇതിനായി ജീവനക്കാരെ മൂന്ന്​ വിഭാഗമായി തിരിച്ചിട്ടുണ്ട്​. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഡോക്​ടർമാരും നഴ്​സുമാരും പാരാമെഡിക്കൽ സ്​റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക്​ പുറമെ കോവിഡ്​ കാല സേവനങ്ങളിൽ ഏർപ്പെ​ട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത്​ സേവനം അനുഷ്​ടിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ്​ അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും.

ജോലിയുടെ ഭാഗമായി കോവിഡ്​ ബാധിച്ച്​ മരിച്ച കുവൈത്തികളെ രക്​തസാക്ഷികളായി കണക്കാക്കും. മരണപ്പെട്ട വിദേശികളുടെ ആശ്രിതർക്ക്​ ശമ്പളത്തി​െൻറ പത്തിരട്ടി നൽകും. 600 ദശലക്ഷം ദീനാറാണ്​ ധനമന്ത്രാലയം കോവിഡ്​ ബോണസ്​ നൽകാനായി വകയിരുത്തിയത്​. ഇതിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്​ എന്നിവയിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായ ഉദ്യോഗസ്ഥരുടെ വിഹിതമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.