പാരാ അത്ലറ്റിക്സ്: കുവൈത്തിന് നാലു മെഡൽ
കുവൈത്ത് സിറ്റി: ദുബൈ ആതിഥേയത്വം വഹിക്കുന്ന 15ാമത് ഫാസ ഇന്റർനാഷനൽ പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രീയിൽ കുവൈത്തിന് നാലു മെഡലുകൾ. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കുവൈത്ത് ടീം നേടിയത്.
100 മീറ്റർ വീൽചെയർ ഓട്ടത്തിൽ (എഫ് 33) അഹ്മദ് അൽ മുതൈരി സ്വർണം നേടി. ഫൈസൽ സൊറൗർ, ഫൈസൽ അൽ വെള്ളിയും നേടി. 1500 മീറ്റർ ഓട്ടത്തിൽ രാജിക്ക് വെങ്കലം ലഭിച്ചു. മൂന്ന് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 74 രാജ്യങ്ങളിൽ നിന്നുള്ള 600 പുരുഷ-വനിത കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച സമാപിച്ച 12ാമത് ഷാർജ പാരാ അത്ലറ്റിക്സ് ഫോറത്തിൽ കുവൈത്ത് 17 മെഡലുകൾ നേടിയിരുന്നു. കുവൈത്ത് താരങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ വൈദഗ്ധ്യം നേടുന്നതിനും ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഗുണം ചെയ്യുമെന്ന് ഡിസേബിൾഡ് സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് അൽ അജ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.