കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) കലോത്സവം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. കലോത്സവത്തിൽ വിവിധ ഏരിയകളിൽനിന്നുള്ള 100 കണക്കിന് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും മുതിർന്നവരും വിവിധ വിഭാഗങ്ങളിലായി പങ്കെടുത്ത കലോത്സവം ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും മികച്ചതായി. മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലളിത ഗാനം, നാടൻ പാട്ട്, ഫാഷൻ ഷോ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി.
യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് അധ്യക്ഷതവഹിച്ചു. പി.എൻ. കുമാർ, സുരേഷ് മാധവൻ, ശിവദാസ് വഴിയിൽ, പ്രേംരാജ്, മീര വിനോദ്, ശ്രുതി ഹരീഷ് എന്നിവർ ആശംസകൾ നേർന്നു. പൽപക് ആർട്സ് സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതവും മനോജ് പരിയാനി നന്ദിയും പറഞ്ഞു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.