ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, കുവൈത്ത് അംബാസഡർ അസീസ് അൽ ദൈഹാനിക്ക് ഓണററി ഓർഡർ കൈമാറുന്നു
കുവൈത്ത് സിറ്റി: ഫലസ്തീനിലെ കുവൈത്ത് അംബാസഡർ അസീസ് അൽ ദൈഹാനിക്ക്, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രത്യേക അംഗീകാരം. ഉഭയകക്ഷിബന്ധങ്ങൾക്കു നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി ഓണററി ഓർഡർ നൽകിയാണ് ആദരിച്ചത്. ഉഭയകക്ഷിബന്ധങ്ങളുടെ വികസനത്തിന് കുവൈത്ത് പ്രതിനിധി വലിയ സംഭാവന നൽകിയതായി ജോർഡനിലെ ഫലസ്തീൻ എംബസിയിൽ നടന്ന ചർച്ചക്കിടയിൽ മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീനികൾക്കുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണയിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ‘ജറൂസലമിന്റെ നക്ഷത്രം’എന്നറിയപ്പെടുന്ന ഓണററി ഓർഡർ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഫലസ്തീനികൾക്കുള്ള കുവൈത്തിന്റെ ചരിത്രപരവും അതിശക്തവുമായ പിന്തുണയുടെ തെളിവാണ് ഈ അംഗീകാരമെന്നും അംബാസഡർ അസീസ് അൽ ദൈഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.