പി.ഡി.എം.എ കുടുംബ സംഗമം രൂപതാ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്യുന്നു

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുടുബ സംഗമം

കുവൈത്ത് സിറ്റി: പാലാ ഡയസിസ് മൈഗ്രന്റസ് അപ്പോസ്റ്റലേറ്റ് (പി.ഡി.എം.എ) കുടുംബ സംഗമം രൂപതാ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു.

സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാദർ ജോണി ലൂയിസ് മഴുവംചേരി ഒ.ഫ്.എം, ഫാദർ ജോൺസൺ നെടുമ്പ്രത്ത് എസ്.ഡി.ബി, ഫാദർ പ്രകാശ് കാഞ്ഞിരത്തിങ്കൽ ഒ.എഫ്.എം, എസ്.എം.സി.എ പ്രസിഡന്റ് സൻസിലാൽ പാപ്പച്ചൻ ചക്യത്ത് എന്നിവർ ക്ഷണിതാക്കാളായിരുന്നു. വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെ ഓർമ തിരുനാളും ആഘോഷിച്ചു.

ഫാദർ ജോണി ലൂയിസിനെ വിശിഷ്ഠ സേവനത്തിനുള്ള പ്രത്യേക പ്രസ്തി ഫലകം നൽകി ആദരിച്ചു. പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജയ്സൺ സേവ്യറിന് സംഗമത്തിൽ യാത്ര അയപ്പു നൽകി. രൂപതാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി.

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് കോർഡിനേറ്റർ സിവി പോൾ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റോമി സിറിയക്ക് സ്വാഗതവും ട്രഷറർ സിബി സ്കറിയാ നന്ദിയും പറഞ്ഞു. ഡൊമിനിക് മാത്യു, ജോബിൻസ് ജോൺ, സീനാ ജിമ്മി എന്നിവർ ആശംസകൾ നേർന്നു.

എ.എം. ജയിംസ്, ഐവി അലക്സ്, ബിജു എണ്ണമ്പ്ര, സജി സെബാസ്റ്റ്യൻ, സുനിൽ തൊടുക, ജയ്സൺ സേവ്യർ, തോമസ് മുണ്ടിയാനി, ജോഫി പോൾ, ജോർജ്ജ് വാക്കത്തിനാൽ, ചെസിൽ ചെറിയാൻ, റിജോ ജോർജ്ജ്, റോബിൻ തോമസ്, ജസ്റ്റിൻ മാത്യു, നീമാ അനീഷ്, ധന്യാ ജോർജ്ജ്, സോബിൻ മാത്യു, ജോസി കിഷോർ ചൂരനോലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Pala Diocese Migrant Apostolate Family Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.