കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ക്കു​ന്ന ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ച​ല​ഞ്ചു​മാ​യി കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി അ​യ​ക്കു​ന്നു.

ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെയും ഗ്ലോബൽ ഇന്‍റർനാഷനൽ കമ്പനിയുടെയും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ച​ല​ഞ്ച് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു.

എ​യ​ർ​കാ​ർ​ഗോ വ​ഴി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ ജു​ലൈ​അ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി. ര​ക്ഷാ​ധി​കാ​രി മ​ഹ്​​മൂ​ദ് അ​പ്സ​ര, ട്ര​ഷ​റ​ർ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, മു​നീ​ർ കു​നി​യ, സു​ബൈ​ർ കാ​ട​ങ്കോ​ട്, ഹ​നീ​ഫ് പാ​ലാ​യി, മൊ​യ്‌​ദു ഉ​ദു​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​യ​ർ കാ​ർ​ഗോ വ​ഴി കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം കാ​സ​ർ​കോ​ട്​ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പും കാ​സ​ർ​കോ​ട്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​റും ഏ​റ്റു​വാ​ങ്ങി ജി​ല്ല​യി​ൽ എ​ത്തി​ക്കും. ശേ​ഷം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Oxygen Cylinder Challenge Mai Kasargod District Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.