സതീഷ് മങ്കട, ഷെമേജ്കുമാർ, പ്രവീൺ കൃഷ്ണ, അനൂപ് വർഗീസ്, സൗമ്യ, നവീൻ എസ്. കുമാർ,ടിബിൻ ടോമി
സാബു സൂര്യചിത്ര, സംഗീത്, ഇസാബ് ഹിൽമി, ചാക്കോച്ചൻ നിക്സൺ, അഭിരാമി അജിത്ത്, അഭിരാം അനൂപ് മങ്ങാട്ട്
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ ഒമ്പതാമത് 'നോട്ടം' ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ സതീഷ് മങ്കട സംവിധാനം ചെയ്ത 'ഓപൺ' ഗ്രാൻഡ് ജൂറി പുരസ്കാരം നേടി. കോവിഡ്കാലം കുട്ടികളുടെ മാനസികാവസ്ഥയെ എങ്ങനെ സ്വാധീനിച്ചുവെന്നാണ് ചിത്രം മനോഹരമായി വരച്ചിട്ടത്. ഷെമേജ്കുമാർ സംവിധാനം ചെയ്ത 'ഖാനാ ചാഹിയെ' മികച്ച പ്രവാസ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതികൂല സമയത്ത് ഉയർത്തിപ്പിടിച്ച ചെറുത്തുനിൽപ്പിന്റെയും സഹിഷ്ണുതയുടെയും ആത്മാവിലേക്കാണ് ചിത്രം കാമറ ചലിപ്പിച്ചത്.
സതീഷ് മങ്കട സംവിധാനം ചെയ്ത 'ക്ഷമിച്ചു എന്നൊരു വാക്ക്' പ്രേക്ഷക പുരസ്കാരം സ്വന്തമാക്കി. അഷ്ടവിരാമം എന്ന ചിത്രത്തിലൂടെ പ്രവീൺ കൃഷ്ണ മികച്ച സംവിധായകനായി. 'മൂന്ന്' എന്ന ചിത്രത്തിലൂടെ അനൂപ് വർഗീസ് മികച്ച നടനായും 'ക്ഷമിച്ചു എന്നൊരു വാക്ക്' ചിത്രത്തിലെ പ്രകടനത്തിന് സൗമ്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ക്ലൗൺ എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ച നവീൻ എസ്. കുമാർ, ടിബിൻ ടോമി എന്നിവർ മികച്ച ഛായാഗ്രഹകനായും 'ഇൻറ്റ്യൂഷൻ' എന്ന ചിത്രത്തിലൂടെ പ്രവീൺ കൃഷ്ണ എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. സാബു സൂര്യചിത്ര (സെപ്റ്റംബർ 24) ആണ് മികച്ച തിരക്കഥാകൃത്ത്.
സൗണ്ട് ഡിസൈനിങ്ങിനുള്ള പുരസ്കാരം സതീഷ് മങ്കട (ഓപൺ), സംഗീത് (എഗെയ്ൻ) എന്നിവർ പങ്കിട്ടു. ബാലതാരങ്ങളായി ഇസാബ് ഹിൽമി (ഓപൺ), ചാക്കോച്ചൻ നിക്സൺ (ഒരു യാത്ര), അഭിരാമി അജിത്ത് (ഒരു യാത്ര) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാർഥി ചിത്രമായി അഭിരാം അനൂപ് മങ്ങാട്ട് സംവിധാനം ചെയ്ത 'അച്ഛന്റെ പെൺകുട്ടി' തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.