കുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിൽ 118 ഓൺലൈൻ-സോഷ്യൽ മീഡിയ ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൊതു ധാർമികതയെ വെല്ലുവിളിക്കുന്ന വിഡിയോകളും, വ്യക്തികളുടെ മാന്യതയെ അപമാനിക്കുന്ന പരാമർശങ്ങളും, നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങളുമാണ് കണ്ടെത്തിയത്.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
സമൂഹം, സുരക്ഷ, ധാർമ്മിക മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരും. സൈബർസ്പെയ്സുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം സൂചിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.