അപകടത്തിൽ തകർന്ന കാർ
കുവൈത്ത് സിറ്റി: സുബ്ബിയ റോഡിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. സംഭവത്തിനുപിറകെ അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്ത് എത്തിയതായും അപ്പോഴേക്കും ഒരാൾ മരണത്തിന് കീഴടങ്ങിയതായും ഫയർഫോഴ്സ് ഡയറക്ടറേറ്റ് ജനറലിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.