ഇറാൻ ആക്രമണം: കുവൈത്തിൽ ഒരാൾക്ക് പരിക്ക്

കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണങ്ങളെ ചെറുക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണാണ് പരിക്കേറ്റതെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. പരിക്കേറ്റയാൾക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണ്. നില തൃപ്തികരമാണ്. വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശിഷ്ടങ്ങൾ വീണതുമൂലം ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായി.

ഇന്ന് പുലർച്ചെയാണ് കുവൈത്തിന് നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയത്. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, പത്ത് ഡ്രോണുകൾ എന്നിവ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയതായും വിജയകരമായി തടഞ്ഞതായും പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.

ഇതോടെ മേഖലയിൽ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം ഇതുവരെ കുവൈത്ത് നേരിട്ട ക്രൂയിസ് മിസൈൽ 16 ആയും, ബാലിസ്റ്റിക് മിസൈൽ 386 ആയും ഡ്രോണുകൾ 916 ആയും ഉയർന്നു. രാജ്യത്തിന്റെ സുരക്ഷ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി പൂർണ സന്നദ്ധതയും ജാഗ്രതയും തുടരുന്നതായി സൈന്യം വ്യക്തമാക്കി.

Tags:    
News Summary - Iranian attack: One injured in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.