നവാസ് സൈനു, സിബി വർഗീസ്, മധു കെ.കെ
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) പത്താം വർഷത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായുള്ള വാർഷിക പൊതുയോഗം മങ്കഫ് നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദിഖ് സൈനുദ്ദീൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
വിവിധ പ്രവർത്തനങ്ങൾക്ക് കെ.കെ മധു, നവാസ് സൈനു, വിജു പൗലോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജീവൻ സാമുവൽ നന്ദി രേഖപ്പെടുത്തി. 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: നവാസ് സൈനു (പ്രസി), സിബി വർഗീസ് (ജന.സെക്രട്ടറി), മധു കെ.കെ (ട്രഷറർ), ഉദയൻ പട്ടാമ്പി, സൈമൺ ജോസഫ് (വൈസ് പ്രസിഡന്റുമാർ), നഹാസ് നാസർ, ബാലു പൂശാരി (ജോ. സെക്ര), പി.വി.ഷമീർ (ജോ. ട്രഷ), ദിലീപ് കുമാർ (ചാരിറ്റി കൺവീനർ), അഫ്സൽ അഷറഫ്, ഷജീബ് വേണാട്ട് (മീഡിയ കൺവീനർമാർ), ഗണേഷ് എസ് നായർ (സ്പോർട്സ് കൺവീനർ), സജോഷ്, മധു ഭക്തപ്രിയ, ഷുഹൈർ പയ്യോളി, ഉവൈസ്, രാജേഷ് അമ്പാടി, ദീപക്, മിഥുൻ, ബിജു വായ്പൂർ, ശ്യാം, ഡോണി, അനീഷ് ജോൺ, നൗഫൽ നിസാർ, അബ്ദുൽ സമദ്, അനസ്, ആൻറണി (എക്സിക്യൂട്ടീവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.