ആക്രമണങ്ങളെ ജി.സി.സി മേധാവി അപലപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിനെയും ബഹ്‌റൈനെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. സുരക്ഷ, സമാധാനം, പ്രതിസന്ധി പരിഹരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര, പ്രാദേശിക സംരംഭങ്ങളെ ദുർബലപ്പെടുത്താനുള്ള ഇറാൻറെ തുടർച്ചയായ ശ്രമങ്ങളെയാണ് ആക്രമണങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ബുദൈവി പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും, അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കുവൈത്തിനും ബഹ്‌റൈനും ജി.സി.സിയുടെ പൂർണ്ണ ഐക്യദാർഢ്യവും, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അൽ ബുദൈവി ആവർത്തിച്ചുറപ്പിച്ചു.

Tags:    
News Summary - GCC chief condemns attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.