കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള റാഫിൾ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള സംഘാടക സമിതി രൂപീകരിച്ചു. ‘അർഫജ് -2026’ എന്ന പേരിൽ നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അൻസാരികടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് മേള വിശദീകരിച്ചു. ജനറൽ കൺവീനറായി സി.കെ നൗഷാദിനെയും, റിച്ചി കെ ജോർജ്ജ്, ജിൻസ് എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.
മെഗാ സാംസ്കാരിക മേളയുടെ ഭാഗമായി പുറത്തിറക്കുന്ന റാഫിളിന്റെ പ്രകാശനം കല കുവൈത്ത് മുൻ ഭാരവാഹി ജെ. സജി നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി പി.വി.പ്രവീൺ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സി.കെ.നൗഷാദ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ട്രഷറർ പി.ബി സുരേഷ്, അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണൻ മേലേത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.