Representational Image
Posted On
date_range Updated On
date_range കൗമാര വിദ്യാർഥികൾക്ക് ഏകദിന ക്യാമ്പ്
കുവൈത്ത് സിറ്റി: കൗമാര വിദ്യാർഥികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്റ്റുഡന്റ്സ് വിഭാഗം സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് അടുത്ത വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ കബ്ദിലാണ് ക്യാമ്പ്. യുവതലമുറ അറിയേണ്ടതും പഠിക്കേണ്ടതുമായ വിഷയത്തിലുള്ള വിവിധ സെഷനുകൾ ക്യാമ്പിൽ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. വിവിധ ആക്ടിവിറ്റികൾ, കായിക പരിശീലനം എന്നിവ ഉണ്ടാകും. കേരളത്തിൽ നിന്നു ഡോ. ജാബിർ അമാനി, ഡോ. സലീം കുണ്ടുങ്കൽ (വൈസ് പ്രിൻസിപ്പൽ, ഐ.ഐ.എസ്), റോണി ഏംഗൻ (നോർവേ) എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 65507714, 65829673, 69007007, 94164240 നമ്പറിൽ രജിസ്റ്റർ ചെയ്യണം. സമാപന സംഗമത്തിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ക്യാമ്പ്. കുവൈത്തിലെ വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.