കോഴിക്കോട് ജില്ല അസോസിയേഷൻ ‘ഓണം-ഈദ് ആഘോഷം 2022’ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി ഉദ്‌ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്തിന്റെ ഓണം- ഈദ് ആഘോഷം അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി ഓണം-ഈദ് ആഘോഷം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കൊയിലാണ്ടി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഫൈസൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി ഹമീദ് കേളോത്ത്, മഹിളവേദി പ്രസിഡന്റ് അനീച ഷൈജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ഷൈജിത് ഓണം- ഈദ് സന്ദേശം കൈമാറി.
മഹിളവേദി സംഘടിപ്പിക്കുന്ന മാതൃഭാഷ പഠന ക്ലാസിന്റെ പുസ്തകപ്രകാശനം രക്ഷാധികാരി ആർ.ബി. പ്രമോദ്, ബാലവേദി പ്രസിഡന്റ് ശലഭ പ്രിയേഷിന് നൽകി നിർവഹിച്ചു. മഹിളവേദി പ്രതിനിധികളായ സിസിത ഗിരീഷ് (ജന. സെക്ര), അഞ്ജന രജീഷ് (ട്രഷ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയന്റ് ട്രഷറർ നിഖിൽ പറവൂർ നന്ദി രേഖപ്പെടുത്തി.കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കളായ ഹമദ് ഹനീഫ് അലി, ആവണി ലാലു, ശ്രീലക്ഷ്മി ശ്രീജു, അൽത്താഫ് യാസീൻ, മുഹമ്മദ് ഫാദിഷ്, ഹരികൃഷ്ണ, അമാൻ മജീദ്, ഫസ്‌ന ബഷീർ, ശലഭ പ്രിയേഷ്, റിഥിൻ ആർ. കൃഷ്ണ, ഹെലൻ സാറ ഏലിയാസ്, ഷെസ ഗഫൂർ, മാർവെൽ ജെറാൾഡ്, അഞ്ജന സജി എന്നിവരെ ആദരിച്ചു.അസോസിയേഷൻ മഹിളവേദി, ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, ഒപ്പന, നൃത്ത നൃത്യങ്ങൾ, ഓണപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കോമഡി സ്കിറ്റ്, സംഘഗാനം എന്നിവയും കോൽക്കളി, വഞ്ചിപ്പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി.
ഗാനമേളയിൽ പ്രമുഖ കുവൈത്തി ഗായകനായ മുബാറക് അൽ റാഷിദ് അൽ അസ്‌മിയുടെ ഗാനങ്ങൾ ആസ്വാദകർക്ക് വ്യത്യസ്‍ത അനുഭവമായി. അസോസിയേഷൻ അംഗങ്ങളായ മുഹമ്മദ് റാഫി, ശിവപ്രസാദ്, സജിത്ത് കുമാർ, രഞ്ജിത്ത് നായർ, പി.വി. നജീബ്, മുഹമ്മദ് ഫാസിൽ, ഗഫൂർ കൊയിലാണ്ടി, സുരേന്ദ്രൻ, ഇന്ദിര ദേവി, സ്മിത രവീന്ദ്രൻ, ലൈല, സഞ്ജന ശ്രീനിവാസ്, ദിമ സിച്ചു, ദിയ സിച്ചു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ നിർവഹിച്ചു. കാലിക്കറ്റ് ഷെഫ് അബ്ബാസിയ ഒരുക്കിയ സദ്യ ഓണം- ഈദ് ആഘോഷത്തിന്റെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.