കുവൈത്ത് സിറ്റി: കേരളപ്പിറവി ദിനത്തിെൻറ പശ്ചാത്തലത്തിൽ ആംസ് ഫോർ യു കുവൈത്ത് ഇൗ വർഷത്തെ ഒാണാഘോഷം ‘ഒാണപ്പിറവി 2019’ സംഘടിപ്പിച്ചു. പ്രസിഡൻറ് അലക്സ് ജോർ സ്വാഗതം പ റഞ്ഞു. ജനറൽ സെക്രട്ടറി രമേശ് നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളും എക്സിക്യൂട്ടിവ് അംഗങ്ങളും വിളക്ക് കൊളുത്തി പരിപാടിക്ക് തുടക്കംകുറിച്ചു.
തുടർന്ന് വർണാഭമായ സാംസ്കാരിക പരിപാടികൾ, വാദ്യോപകരണങ്ങൾ, ഗാനങ്ങൾ, നൃത്തം, പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന ഹ്രസ്വ നാടകങ്ങൾ, സ്കിറ്റുകൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.ട്രഷററും പ്രോഗ്രാം കൺവീനറുമായ വി. കൃഷ്ണകുമാർ നന്ദി പറഞ്ഞു. ഒാണസദ്യയോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.