കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ഓണാഘോഷ നിറവിൽ. ഓണം ആഘോഷത്തിനായുള്ള എല്ലാ ഇനങ്ങളും ഗ്രാൻഡ് ഹൈപ്പറിൽ ലഭ്യമാണ്. ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങൾ, ഓണക്കോടി, തനത് കേരളീയ പാരമ്പര്യ വസ്ത്രങ്ങൾ എന്നിവയുടെ മികച്ച ശേഖരം ഗ്രാൻഡ് ഹൈപ്പർ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഓണസദ്യയും ലഭ്യമാണ്.
ഓണച്ചന്ത, പായസമേള, സ്പെഷ്യൽ ഓണസദ്യ എന്നിവയോടൊപ്പം, പച്ചക്കറി മുതൽ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ വരെ വ്യത്യസ്തമായ ഉൽപ്പന്നങ്ങൾക്ക് അതുല്യമായ വിലക്കുറവിൽ സ്വന്തമാക്കാം.
23 രുചികരമായ വിഭവങ്ങളോടുകൂടിയ ഓണസദ്യ 2.490 ദീനാറിന് ലഭ്യമാണ്. കൂടാതെ, ഗ്രാൻഡ് മി പ്രിവിലേജ് കാർഡ് ഉടമകൾക്ക് പ്രത്യേക നിരക്കിൽ 2.250 ദിനാറിനും സദ്യ ലഭ്യമാണ്. സദ്യക്കാവശ്യമായ പച്ചക്കറികൾ നാട്ടിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിച്ചാണ് കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്കായി നൽകുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സമ്മാനങ്ങളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക ഓഫറുകൾ, കുടുംബവുമെത്ത് ആഘോഷിക്കാവുന്ന പ്രത്യേക പരിപാടികൾ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് സമ്പൂർണ്ണമായ ഷോപ്പിംഗ് അനുഭവമാണ് ഈ ഓണക്കാലത്ത് ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്നത്. ഗ്രാൻഡ് ഹൈപ്പറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.