ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യും ചെ​ന്നി​ത്ത​ല വെ​സ്റ്റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ ന​ൽ​കി.

ചെ​ന്നി​ത്ത​ല വെ​സ്റ്റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് രാ​ജേ​ഷ് ന​മ്പ്യാ​രേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി അം​ഗം രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ൽ ത​മ്പി കൗ​ണ​ടി​യി​ൽ (ഡി.​സി.​സി അം​ഗം), പു​ഷ്പ ശ​ശി​കു​മാ​ർ (വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ), നി​ഷാ സോ​ജ​ൻ (വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ), ബി​നി സു​നി​ൽ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം), പു​ഷ്പ​രാ​ജ​ൻ ഈ​ഴാം വാ​ക്ക​ൽ, മോ​ഹ​ന​ൻ പു​ത്ത​ൻ​ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Onakit Distribution in Chennithala Grama Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.