കുവൈത്ത് സിറ്റി: 2020ൽ കുവൈത്തിെൻറ എണ്ണ വരുമാനം 2010ലെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ 42.5 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം വാർഷിക ശരാശരി വില ലഭിച്ചത് ബാരലിന് 41.51 ഡോളറാണ്. 2010ൽ ഇത് 76.27 ഡോളർ ആയിരുന്നു. വിലയോടൊപ്പം ഉൽപാദത്തിലെ വ്യത്യാസം കൂടി കണക്കിലെടുത്താണ് ആകെ എണ്ണ വരുമാനം താരതമ്യം ചെയ്തത്.
കഴിഞ്ഞ വർഷം 11.08 ബില്യൻ ദീനാർ എണ്ണവരുമാനമായി ലഭിച്ചു. 2010ൽ 19.3 ബില്യൻ ദീനാറായിരുന്നു വരുമാനം. 2010ൽ പ്രതിദിനം 2312 ദശലക്ഷം ബാരൽ ആയിരുന്ന പ്രതിദിന ഉൽപാദനം കഴിഞ്ഞവർഷം പ്രതിദിനം 2439 ദശലക്ഷം ബാരൽ ആയി വർധിച്ചിട്ടുണ്ട്.
ഏറ്റവും കൂടിയ ശരാശരി വാർഷിക വില ലഭിച്ചത് 2012ലാണ് (106.1 ഡോളർ). 2011ൽ 105.78 ഡോളർ ശരാശരി വില കിട്ടി. ഇതുമായാണ് താരതമ്യം എങ്കിൽ കഴിഞ്ഞവർഷത്തെ ഇടിവ് പിന്നെയും കൂടും. കഴിഞ്ഞ പത്തുവർഷ കാലയളവിൽ ഏറ്റവും കുറഞ്ഞ ശരാശരി വില ലഭിച്ചത് 2016ലാണ്. ബാരലിന് 39.44 ഡോളർ മാത്രം. 2017ൽ 50.89 ഡോളറും 2018ൽ 65.75 ഡോളറും 2019ൽ 58.42 ഡോളറും വില ലഭിച്ചു. ഇൗ വർഷം 60 ഡോളറിന് മുകളിൽ ശരാശരി വില ലഭിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
വരുന്ന മാസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായില്ലെങ്കിൽ വില വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ബാരലിന് 66.41 ഡോളറാണ് വെള്ളിയാഴ്ചത്തെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.