കുവൈത്ത് സിറ്റി: എണ്ണമേഖലയിലെ സ്വദേശിവത്കരണത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉയർന്ന തോത് കുവൈത്തിൽ. 89.5 ശതമാനം സ്വദേശിവത്കരണം സാധ്യമായിട്ടുണ്ട്. 2014 മുതൽ 5332 സ്വദേശികളെ നിയമിച്ചതായും എണ്ണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇനിയും കൂടുതലായി സ്വദേശികളെ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഇൗ ഘട്ടത്തിൽ പ്രയാസമുണ്ട്.
ബജറ്റിനെയും വരുമാനത്തിനെയും പദ്ധതിയെയും വരെ ബാധിക്കുന്നതാണ് പ്രായോഗിക പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള സ്വകാര്യവത്കരണം.
നിലവിലെ പദ്ധതികളിൽ ശേഷിയേക്കാൾ കൂടുതൽ സ്വദേശികളെ ഇതിനകം നിയമിച്ചിട്ടുണ്ട്. കൂടുതൽ പദ്ധതികൾ ഉണ്ടാവുേമ്പാൾ കൂടുതൽ തൊഴിൽ നൽകാനും കഴിയും. സാേങ്കതിക മികവും പരിചയസമ്പത്തും ഏറെ ആവശ്യമുള്ള എണ്ണ മേഖലയിൽ സൂക്ഷ്മതയോടെ മാത്രമേ സ്വദേശിവത്കരണം സാധ്യമാവൂ എന്ന് ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.